Categories
Uncategorized

പൂർവ്വകാല സിദ്ധാന്തം 

” പൂര്‍വ്വകാല സിദ്ധാന്തം ”

~
റേഡിയോ പെട്ടിയിൽ നിന്നു ഗസൽ സംഗീതം ഇടറി ഇടറി കേള്‍ക്കുകയായിരുന്നൂ , ജനാലകൾ കാറ്റിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ടു വിശാലമായി തുറന്നുകിടക്കുന്നു , ‘ലയോമ’ ഉറങ്ങുകയാണ് എന്ന് തോന്നുകയാണെങ്കിലും അതിഥികളെ കുരച്കൊണ്ട് വരവേൽക്കാൻ അവന്‍ തയ്യാറാണ് എന്ന് യഥേഷ്ടം അവനെ കാണുന്ന ആർക്കും മനസിലാകും .

ഗസൽ സംഗീതം നിലച്ചതും റേഡിയോയുടെ ചാനൽ ഏതോ കുറച് വിരലുകൾ നിർബഡിച്ചു മാറ്റുകയായിരുന്നു , അതിനോടൊപ്പം ആ വിരലുകളുടെ ഉടമസ്ഥനും തന്റെ ഭൂതകാലത്തിലേക്ക് അറിയാതെ കറങ്ങി കറങ്ങി ചെന്നുവീണു .
അമ്പത്തിയേഴു വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വൃശ്ചികത്തിനാണു ഞാന്‍ ജനിച്ചത് , അയാൾ ഓർക്കുകയായിരുന്നു . ഭൂമിയിലോട്ടു എടുത്തപ്പോൾ തന്നെ വയറ്റാട്ടി പറഞ്ഞുകാണണം ഞാൻ ഒരു അനാവശ്യ ജന്മം ആണെന്നു . ഇല്ലെങ്കിൽ ഇതൊക്കെ ആരെങ്കിലും മുൻകൂട്ടി എവിടെയെങ്കിലും എഴുതി ചേർത്തതായിരിക്കണം . ജീവിക്കാൻ മനുഷ്യന് ആഗ്രഹം അധികമാകാൻ കാരണം അവൻ മനസിൽ കൊണ്ടുനടക്കുന്ന അടങ്ങാത്ത ആകാംക്ഷ ആണെന്നു പണ്ടു പദാർത്ഥശാസ്ത്രം പഠിപ്പിക്കാൻ വന്ന മുരളി സർ പഠിപ്പിച്ചത് ഇപ്പോൾ ഈ റേഡിയോയുടെ ചാനൽ മാറ്റുന്നതിനോടൊപ്പം ഓർമയിൽ വന്നു മുട്ടുന്നുണ്ടായിരുന്നു .

റേഡിയോ ചാനൽ വീണ്ടും കറങ്ങി ,
എന്റെ അച്ഛൻ നാട്ടിൽ ഒരു പേരുകേട്ട മന്ത്രവാദിയായിരുന്നു . പേര് പറഞ്ഞാൽ നിങ്ങൾക്കു ചിലപ്പോൾ അറിയാമായിരിക്കും ‘ഗരുഡദാസന്‍’ . ചിലർ അച്ഛന്റെ ഈ പേരുകേട്ട് ഭയക്കും , ചിലർ ബഹുമാനം കൊണ്ടു നെഞ്ചിൽ കൈവെക്കും ( ഇതിന്റെ രഹസ്യം ആർക്കും പൊതുവെ അറിയത്തില്ല ) , ചിലർ അച്ഛനു ദക്ഷിണ നൽകുന്നത് ഒരു പുണ്യകർമമായി കണക്കാക്കിയിരുന്നു , മറ്റുചിലർ അച്ഛൻ തുപ്പിയ വെള്ളം കുടിച്ചാൽ ശാപമോക്ഷം ലഭിക്കുമെന്ന് വിശ്വസിച്ചു , ഗരുഡൻ വീട്ടിലേക്കു വന്നാൽ വീട്ടിൽ പണം വരുമെന്നുവരെ ഞങ്ങടെ നാട്ടിൽ സംസാരം ഉണ്ടായിരുന്നു ( പക്ഷേ അച്ഛൻ താമസിച്ചിരുന്ന ഞങ്ങടെ വീട്ടിൽ വൈകിയാണെങ്കിലും ജപ്തി എത്തിയിട്ടുണ്ടായിരുന്നു ). എനിക്ക് മൂന്ന് വയസ്സുളളപ്പോള്‍ അമ്മ മരണപ്പെട്ടു , ആകെ സ്വന്തം എന്ന് പറയാന്‍ അച്ഛന്‍ മാത്രമായിരുന്നു എനീക്കുണ്ടായിരുന്നത് .
സ്കൂളില്‍ പഠിക്കുമ്പോൾ എനിക്കു കൂട്ടുകാർ ആരുംതന്നെ ഇല്ലായിരുന്നു .

എന്നെ അടുത്ത് ഇരുത്താൻ തന്നെ പലരും പേടിച്ചിരുന്നു . ജനിച്ചപ്പോൾ തന്നെ എന്റെ മുഖത്തിന്റെ തൊലിക്ക് മാത്രം ഒരു കരിഞ്ഞ പ്രകൃതം ആയിരുന്നു . എനിക്കു അത് ഇന്നും ഒരു വലിയ ശാപം തന്നെ ആണ് .

സ്കൂളിലെ എല്ലാ കുട്ടികളും ഗരുഡന്റെ മന്ത്രാവധത്തിൽ ഉണ്ടായ ഒരു വിചിത്രവും തൊട്ടുകൂടാൻപറ്റാത്ത ഒരു ജീവിയായി ആണ് എന്നെ എല്ലാവരും കണക്കാക്കിയത് . ഇതു വെറുമൊരു കാരണം മാത്രമായിരുന്നു ശെരിക്കും ഞാൻ ഒരു മന്ത്രവാദിയുടെ മകൻ ആയത് തന്നെയാകണം കാരണം . മന്ത്രവാദം ചെയ്തു നന്മകൾ നേടാൻ മനുഷ്യന് ആഗ്രഹം കുറച്ചുകൂടുതൽ ആണെങ്കിൽപോലും മന്ത്രവാദിയെ

ബൗധിയ്കമായി അടുപ്പിക്കാൻ കുറച് മനപ്രയാസം നന്നായിയുണ്ട് നമ്മള്‍ മനുഷ്യര്‍ക്ക് . അല്ലെങ്കിലും മനുഷ്യൻ ഇങ്ങനെയാണ് , തനിക്കുവേണ്ടി ചെയ്യുന്ന എല്ലാ നന്മകളും മറ്റുളവരിൽ നിന്ന് മറച്ചുപിടിക്കും അവൻ അവിടെ സ്വകാര്യതയാണു ആവശ്യപെടുന്നതെന്നു മാനവികതയെ പറഞ്ഞു പറ്റിക്കുകയാണ് ശെരിക്കും ചെയ്യുന്നത് .

എല്ലാം സ്വാർത്ഥതയുടെ ഓരോ പ്രകാരഭേദം തന്നെയാണെന്ന് ആരും മനസിലാകുന്നില്ല .

‘പരമേശ്വരൻ’ എന്ന എന്റെ പേരുപോലും എനിക്കു ജീവിതത്തിൻ്റെ പല സാഹചര്യങ്ങളിൽ തുണച്ചിട്ടില്ല എന്നത് ആരുംകാണാതെ പോകരുത് .
( നാട്ടിലെ മുസ്ലീംങ്ങളുടെ മന്ത്രവാദിയായിരുന്ന ‘പീരുക്കണ്ണ് മുസ്ലിയാരുടെ മകളായ ‘സൈനബ’ പരമേശ്വരന് നല്‍കിയ പ്രണയലേഖനത്തെ കുറിച്ച് പറയാം !! അല്ലെങ്കിൽ വേണ്ട ഇതു ചെറുകഥയല്ലെ പിന്നൊരിക്കല്‍ പറയാം ! )
പത്തിൽ തോറ്റതുകൊണ്ടു പരമേശ്വരന് സർക്കാരുദ്യോഗം കിട്ടിയില്ല . അവന്റെ വികൃതരൂപം അവനു മന്ത്രവാദത്തിനു ഒരു മുതല്കൂട്ടാണെങ്കിൽപോലും അവൻ ആ വഴിയേ പോകാൻ താത്പര്യപ്പെട്ടിലാ .
വർഷങ്ങൾ ഒരുപാടു കടന്നുപോയി .
ചരിത്രം പതുക്കെ ഒരുപാട് സംഭവവികാസങ്ങൾക്കു സാക്ഷി നിന്നു. വർഷങ്ങൾ കടന്നുപോയി , മലയാള സിനിമ ബ്ലാക്ക് & വൈറ്റിൽനിന്നു കൊടാക്കിലോട്ടു കടന്നു , ശാസ്ത്രം പതിവുപോലെ ഒരുപാട് പുതിയ കണ്ടുപിടിത്തങ്ങൾ നടത്തി , വേശികളെയും സ്ത്രീകളായി പരിഗണിക്കപ്പെട്ടു , മൊത്തത്തിൽ നാടു ഒന്ന് പരിഷ്കരിക്കപെട്ടു എന്നു തന്നെ പറയാം .
കാലംമാറിയതോടെ മന്ത്രവാധത്തിനോടുള്ള ആളുകളുടെ വിശ്വാസം ജീർണിച്ചുകൊണ്ടുവന്നു . ഗരുഡനെ ആരും സന്ദർശിക്കാതയായി , മന്ത്രവാദത്തിനോടുള്ള മനുഷ്യരുടെ ബഹുമാനം കുറഞ്ഞു കൂടെ വിശ്വാസവും .

ഗരുഡന് കാലക്രമേണ ശാരീരിക അസ്വസ്ഥകൾ അനുഭവപെട്ടു , ആ അസ്വസ്ഥകൾ തളർവാദം എന്ന ഒരു ചെറിയ അസുഖത്തിൽ കൊണ്ടു എത്തിച്ചു . കുടുംബത്തിൻ്റെ വിശപ്പ് അകറ്റാൻ ആദ്യം പരമേശ്വരൻ ഒരു സർബത്ത് കടയിൽ ജോലിക്കു പോയി . തന്റെ വികൃതരൂപം കണ്ടുകൊണ്ടു ആരും കടയിലേക്കുവരില്ല എന്നു മനസിലാക്കിയ മുതലാളി പതുക്കെ അയാളെ അവിടെന്നു പറഞ്ഞുവിട്ടു . ഇതു തന്നെയാണ് പിന്നീട്‌ ജോലിക്കു പോയ എല്ലാടത്തും കാണാൻ സാധിച്ചത് .

അച്ഛൻ മരണക്കിടകയില്‍ കിടന്നു പരമേശ്വരനോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും അയാളുടെ കാതുകൾക്ക് ശ്രവിക്കാൻ സാധിക്കുന്നുണ്ട് .

”പരമേശ്വരാ ആരെയും പറ്റിച്ചു ജീവിക്കേണ്ട ഗതികേട് നിനക്ക് വരരുത്, മോഷ്ട്ടികേണ്ടി വന്നാലും പലിശക്ക് പണം കൊടുത്തു ജീവിക്കരുത് ” അച്ഛന്റെ വാക്കുകൾക്കു വലാത്ത ഒരു ചൈതന്യം തന്നെയുണ്ടായിരുന്നു അയാളുടെ തുടർന്നുള്ള ജീവിതത്തിൽ .

പൂർവ്വകാല സിദ്ധാന്തങ്ങളെ മുറുകിപിടിച്ചു ജീവികുന്നതില്‍ എനിക്കും തീരെ താത്പര്യം ഇല്ലായിരുന്നു .
അച്ഛനെ കാലൻ ജപ്തി ചെയ്‌തു കൂടെ ബാങ്കുകാർ വീടിനെയും .

നാട്ടിൽ ഇനി ഒന്നും അവശേഷിക്കാത്തതിനാൽ പരമേശ്വരന്‍ നാടു വിട്ടു . കുറയെ കറങ്ങി നടന്നു , എല്ലാവരും അയാളെ ഒരു വിരൂപിയായിണ് കണ്ടതും വിലയിരുത്തിയതും .
അച്ഛനെപോലെ ഒരു മന്ത്രവാദി ആകാൻ അയാള്‍ക്ക് വയ്യാ പോരാത്തതിന് ഇപ്പോൾ മന്ത്രവാദം എന്ന പരിപ്പ് കലത്തില്‍ അധികം വേകത്തുമില്ല .
യാത്ര ചെയ്‌തു അയാള്‍ മനുഷ്യനെ അറിഞ്ഞു അവന്റെ അടങ്ങാത്ത ആർത്തിയെ കുറിച്ചുക്കുറയെ പഠിച്ചു . കടത്തിണ്ണകളിൽ രാപ്പാർത്തു , ഭിക്ഷാടനം അയാളുടെ പ്രകൃതത്തിനു മുതൽകൂട്ടായത്‌കൊണ്ട് അതിലും അയാള്‍ കൈകടത്തി . അവസാനം തമിഴ്നാട്ടിലെ ‘ബട്ലഗുണ്ടു’ എന്ന ചെറിയ ഗ്രാമത്തിൽ പരമേശ്വരന്‍ എത്തപ്പെട്ടൂ .

രാജ്യപര്യടനം അയാള്‍ക്ക് ഇന്ത്യൻ ജനങ്ങളുടെ വിശ്വാസത്തിന്റെ വാതിലുകൾ തുറന്നിടുകയായിരുന്നു ഒരുതരത്തിൽ .

ബട്ലഗുണ്ടുവിൽ വരുമ്പോൾ തന്നെ ഒരുപാടു വഴിയംബലങ്ങളിലെ ബണ്ടാരപ്പെട്ടികൾ മോഷ്ടിച്ചു ശേഖരിച്ച ഏകദേശം ഒരു ഇരുപത്തിയയ്യായിരം രൂപയോളം അയാളുടെ അടുത്തുണ്ടായിരുന്നു .

അയാള്‍ തന്റെ ഭാവി മന്ത്രാവാദമല്ല എന്നു മനസിലാക്കിയിരുന്നു . പൂർവകാലസിദ്ധാന്തങ്ങളിൽ നിന്നു ഭവിഷ്യത്കാലസിദ്ധാന്തങ്ങളിൽ അയാൾക്കു പ്രവേശിക്കേണ്ട സമയമായി എന്നും പരമേശ്വരൻ മനസിലാക്കിയിരുന്നു .

അയാൾ ആ നാട്ടിലെ തൊഴിൽരഹിതരായ അഞ്ചുപേരെ കണ്ടെത്തി , ഓരോരുത്തർക്കും അയ്യായിരം രൂപ നൽകികൊണ്ട് അയാൾ അവരോടു പറഞ്ഞു ,

” എന്റെ രൂപം കണ്ടുനിങ്ങൾ പേടിക്കണ്ട ഞാനും നിങ്ങളെപോലെയൊരു മനുഷ്യൻ തന്നെയാണ് പക്ഷേ ഞാൻ നിങ്ങളെ പോലുള്ള ഒരാളാന്നുള്ള സത്യം ഈ നിമിഷം അവസാനിക്കുകയാണ് ഇനി മുതൽ നിങ്ങൾ എന്നെ ദൈവമായി കാണണം .

നിങ്ങളുടെ ജനങ്ങളോട് നിങ്ങൾ പറയുക ഞാൻ ദൈവം ആണെന്നു , ഞാൻ നിങ്ങളുടെ പട്ടിണി മാറ്റിയെന്ന് പറയുക , ക്ഷമനം ലഭിക്കാത്ത നിങ്ങളുടെ രോഗം ഞാൻമാറ്റിയെന്നും , ഞാൻ നിങ്ങളെ അനുഗ്രഹിച്ചാൽ പണവും ഐശ്വര്യവും എത്തിച്ചേരുമെന്നും പറയുക . ജീവിതാവസാനം വരെ ഞാൻ നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള പണം നൽകാം , സ്വർണ്ണങ്ങൾ നൽകാം , തൊഴിലുംതരാം .”
അവർ അതനുസരിച്ചു .
നാട്ടിലെ ഭക്തർക്കിടയിൽ ഒരു ചെറുവിപ്ലവം തന്നെ ഉടലെടുത്തു . ഓരോരുത്തരായി പുതിയ ദൈവത്തെ കാണാൻ എത്തി , ദിനംപ്രതി വിശ്വാസികളുടെയെണ്ണം കൂടി കൂടി വന്നു .

ഒരു ആൽ മരത്തിൻ ചുവട്ടിലത്തെ ഭക്തിസാഗരം ഒഴുകി കോടികൾ മുതല്‍മുടക്കിലുണ്ടാക്കിയ ഒരു ആശ്രമമാകാൻ വലിയകാലം വേണ്ടിവന്നില്ല .

തന്റെ വികൃതരൂപം പരമേശ്വരന് ജീവിതത്തിൽ ആദ്യമായി തുണച്ച സന്ദർഭമായിരുന്നു അത് .

ആ ലഹരിയിൽ പരമേശ്വരൻ മുങ്ങി പണവും പ്രശസ്തിയും ശേഖരിച്ചു . കാലത്തിനു വീണ്ടും ഒരു ഗരുഡനെ വേണ്ടായിരിക്കും പക്ഷേ ഇതുപോലുള്ള നൂറുകണക്കിന് പരമേശ്വരന്മാരെ കാലം ആവശ്യപെടുന്നു എന്ന് പരമേശ്വരന് മനസിലായി . അതിനാൽ അവൻ ഒരു ദൈവമായി മാറുകയായിരുന്നു അല്ലെങ്കിൽ കാലം അവനെ മാറ്റുകയായിരുന്നു .
റേഡിയോ ചാനൽ വീണ്ടും ഒരു ഗസൽ സംഗീതത്തിൽ ചെന്നെത്തിയപ്പോൾ പരമേശ്വരൻ റേഡിയോയിൽനിന്നു തന്റെ കൈകൾ മാറ്റിനിർത്തി . ഒാര്‍മകളിലേക്കു പോയ തന്റെ മനസിനെ വർത്തമാന കാലത്തിൽ പിഴുതുനിർത്തി .

സൂര്യൻ ബീഡി വലിക്കാൻ ഭൂമിയിലേക്ക്‌ വന്നുകഴിഞ്ഞു , ആശ്രമത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നിരിക്കുന്നു .

പരമേശ്വരൻ പോകുകയാണ് ഭക്തർക്കിടയിലേക്ക് ,അവരുടെ ദൈവത്തെ കാണാൻ അവർ കാത്തിരിക്കുകയാണ് .
മന്ത്രവാദം എന്ന ഖണ്ഡത്തിന് അടിവരയിട്ടുകൊണ്ടു ദൈവം എന്ന ഒരു അധ്യായത്തിനു തുടക്കം അവിടെ കുറിക്കുകയുണ്ടായി . പൂർവകാല സിദ്ധാന്തങ്ങളെ പൊളിച്ചെഴുതികൊണ്ടുള്ള ഒരു പുതിയ അധ്യായം !